संस्कृतभाषा/आमुखम्

विकिपुस्तकानि तः

संस्कृतभाषा अतिप्राचीना समृद्धा शास्त्रीया च भाषा अस्ति।
സംസ്കൃതഭാഷ അതിപ്രാചീനവും സമൃദ്ധവും ശാസ്ത്രീയവുമായ ഭാഷയാകുന്നു.


इयं भाषा भारती, सुरभारती, अमरभारती, अमरवाणी, सुरवाणी, गीर्वाणवाणी, गीर्वाणी, देववाणी, देवभाषा इत्यादिभिः नामभिः प्रसिद्धा अभवत्।
ഈ ഭാഷ ഭാരതി, സുരഭാരതി, അമരഭാരതി, അമരവാണി, സുരവാണി, ഗീർവാണവാണി, ഗീർവാണി, ദേവവാണി, ദേവഭാഷ എന്നിങ്ങനെയുള്ള പേരുകളിലും പ്രസിദ്ധമാണ്.


भारतस्य भाषासु प्राचीनतमम् अस्ति संस्कृतम्।
ഭാരതത്തിലെ ഭാഷകളിൽ ഏറ്റവും പഴക്കമുള്ളതാണ് സംസ്കൃതം.


इयं भाषा न केवलं भारतस्‍य अपि तु विश्वस्य प्राचीनतमा भाषा इति मन्यते।
ഈ ഭാഷ കേവലം ഭാരതത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഭാഷയായി കരുതപ്പെടുന്നു.


अतः संस्कृतभाषा सर्वासां भाषाणां जननी मन्‍यते।
അതുകൊണ്ട് സംസ്കൃതഭാഷ എല്ലാഭാഷകളുടെയും മാതാവായി കരുതപ്പെടുന്നു.


प्रायः सर्वासु भारतीयभाषासु अस्‍याः शब्‍दाः बाहुल्येन उपयुज्यन्ते।
മിക്കവാറും എല്ലാഭാരതീയഭാഷകളും ഇതിലെ പദങ്ങൾ വളരെയധികം ഉപയോഗിക്കുന്നു.


विश्‍वस्‍य आदिमः ग्रन्‍थः ऋग्‍वेदः संस्‍कृतभाषायामेवास्‍ति।
ലോകത്തിലെ ആദിമഗ്രന്ഥമായ ഋഗ്വേദം സംസ്കൃതഭാഷയിലാണ്.


अन्‍ये च वेदाः यथा यजुर्वेदः, सामवेदः, अथर्ववेदश्‍च संस्‍कृतभाषायामेव सन्‍ति।
മറ്റു വേദങ്ങളായ യജുർവേദം, സാമവേദം, അഥർവവേദം എന്നിവയും സംസ്കൃതത്തിൽത്തന്നെയാണ്.


आयुर्वेद-धनुर्वेद-गन्‍धर्ववेद-स्थापत्यवेदाख्याः चत्‍वारः उपवेदाः अपि संस्‍कृतेन एव विरचिताः।
ആയുർവേദം-ധനുർവേദം-ഗന്ധർവവേദം-സ്ഥാപത്യവേദം എന്നിങ്ങനെ പേരായ നാല് ഉപവേദങ്ങളും സംസ്കൃതത്താൽ തന്നെയാണ് രചിക്കപ്പെട്ടിരിക്കുന്നത്.


सर्वाः उपनिषदः संस्‍कृतेन उपनिबद्धाः। शिक्षा, कल्पः, ज्यौतिषं, निरुक्तं, छन्दः, व्याकरणम् इत्येते वेदाङ्गाः अपि संस्‍कृतेन एव विरचिताः। इतिहासाः, पुराणानि, काव्यानि, शास्त्राणि चेत्यादयः अन्‍ये ग्रन्‍थाः अपि संस्‍कृतेन एव विरचिताः।
എല്ലാ ഉപനിഷത്തുകളും സംസ്കൃതത്തിലാണ്. ശിക്ഷ, കല്പം, ജ്യോതിഷം, നിരുക്തം, ഛന്ദസ്, വ്യാകരണം തുടങ്ങിയ ദർശനഗ്രന്ഥങ്ങളും സംസ്കൃതത്താൽ തന്നെ രചിക്കപ്പെട്ടിരിക്കുന്നു. ഇതിഹാസങ്ങൾ, പുരാണങ്ങൾ, കാവ്യങ്ങൾ, ശാസ്ത്രങ്ങൾ എന്നിങ്ങനെയുള്ള മറ്റു ഗ്രന്ഥങ്ങളും സംസ്കൃതത്താൽ തന്നെയാണ് രചിക്കപ്പെട്ടിരിക്കുന്നത്.


महर्षि-पाणिनिना विरचितः अष्‍टाध्‍यायी नामिका संस्‍कृतव्‍याकरणग्रन्थः अधुनापि भारते विदेशेषु च भाषाविज्ञानिनां प्रेरणास्‍थानं वर्तते।
മഹർഷി പാണിനിയാൽ രചിക്കപ്പെട്ട അഷ്ടാധ്യായി എന്ന സംസ്കൃതവ്യാകരണഗ്രന്ഥം ഭാരതത്തിലും വിദേശത്തുമുള്ള ഭാഷാവിജ്ഞാനികളുടെ പ്രേരണാസ്ഥാനമായി വർത്തിക്കുന്നു.


संस्कृतवाङ्मयं विश्ववाङ्मये अद्वितीयं स्थानम् अलङ्करोति।
സംസ്കൃതസാഹിത്യം ലോകസാഹിത്യത്തിൽ അദ്വിതീയസ്ഥാനം അലങ്കരിക്കുന്നു.


पुरा संस्कृतं लोकभाषा आसीत्‌। जनाः संस्कृतेन वदन्ति स्म।
പണ്ട് സംസ്കൃതം ലൗകികഭാഷയായിരുന്നു. ജനങ്ങൾ സംസ്കൃതത്തിൽ സംസാരിച്ചിരുന്നു.

लिपिः ലിപി[सम्पाद्यताम्]

अनेकासु लिपिषु संस्कृतम्

संस्‍कृतलेखनं पूर्वं ब्राह्मीलिप्या आसीत्‌। कालान्‍तरे एतस्‍य लेखनं देवनागरीलिप्या अभवत्।

मूलतो यस्मिन् प्रदेशे या लिपिर्जनैर्मातृभाषां लेखितुमुपयुज्यते तस्मिन्प्रदेशे तया एव लिप्या संस्कृतमपि लिख्यते। पूर्वं सर्वत्र एवमेव आसीत्, अत एव प्राचीनाः हस्तलिखितग्रन्थाः अनेकासु लिपिषु लिखिताः सन्ति। अर्वाचीने काले तु संस्कृतग्रन्थानां मुद्रणं सामान्यतो देवनागरीलिप्या दृश्यते।

എന്തിന് സംസ്കൃതം പഠിക്കണം?[सम्पाद्यताम्]

ഭാരതി എന്നറിയപ്പെടുന്ന ഭാഷയാണ് സംസ്കൃതഭാഷ. സംസ്കൃതഭാഷ നമ്മുടെ പൈതൃകസ്വത്താണ്. അതിപ്രാചീനകാലം മുതൽക്കുതന്നെ ഭാരതത്തിൽ നിലനിൽക്കുന്ന ഭാഷയാണിത്. ഭാരതത്തിന്റെ പുരാതനഗ്രന്ഥങ്ങളെല്ലാം ഈ ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. സംസ്കൃതം പഠിക്കുന്നതോടുകൂടി അത് ഉൾക്കൊള്ളുന്ന ബൃഹത്തായ ഭാരതസംസ്കാരത്തെയാണ് നാം തിരിച്ചറിയുന്നത്. ഭാരതസംസ്കാരത്തിന്റെ ഊടും പാവും സംസ്കൃതമാണ്. അത് നിലനിർത്താനും അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കാനും സംസ്കൃതം പഠിക്കണം.

ഭാരതത്തിന്റെ ഏകതാസൂത്രമാണ് സംസ്കൃതഭാഷ. ഭാരതത്തിലെ പ്രാദേശികഭാഷകൾക്കിടയിൽ സമ്പർക്കഭാഷയായി ഇന്നും സംസ്കൃതം നിലനിൽക്കുന്നു. മിക്ക ഭാരതീയഭാഷകളും സംസ്കൃതപദങ്ങളാൽ സമ്പന്നമാണ്. അയ്യായിരത്തിലധികം വർഷം പഴക്കമുള്ള ഒരു സംസ്കാരത്തിന്റെ ഇന്നും നിലയ്ക്കാത്ത തുടർച്ചയെയാണ് സംസ്കൃതഭാഷ പ്രതിനിധീകരിക്കുന്നത്. സംസ്കൃതഭാഷയുടെ മഹത്വം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ലോകരാഷ്ട്രങ്ങളിൽ ഭാരതത്തിന്റെ വ്യക്തിത്വം സംസ്കൃതത്തിലൂടെ അറിയപ്പെടുന്നു.

സംസ്കൃതഭാഷയുടെ വ്യാപ്തി വളരെ വലുതാണ്. ആശയവിനിമയം നടത്തുന്ന ഒരു ഭാഷയുടെ ദൗത്യം മാത്രമല്ല സംസ്കൃതം നിർവഹിക്കുന്നത് - അതൊരു ശാസ്ത്രവും സംസ്കാരവുമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളുമായി ബന്ധപ്പെട്ട അസംഖ്യം ഉത്കൃഷ്ടകൃതികൾ സംസ്കൃതത്തിലുണ്ട്. വേദോപനിഷത്തുകളും ഇതിഹാസപുരാണങ്ങളും മാത്രമല്ല, ഗണിതം, ജ്യോതിശ്ശാസ്ത്രം, വ്യാകരണം, വാസ്തുവിദ്യ, എന്നിവയെല്ലാം ഉൾപ്പെട്ട, കലയും ശാസ്ത്രവും കവിതയും എല്ലാം ഒത്തുചേർന്ന ഒരു ഭാഷയാണ് സംസ്കൃതം. ഭാരതത്തിലെ കലകളും ശാസ്ത്രങ്ങളും സംസ്കൃതവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. അതിഗഹനമായ തത്വങ്ങൾ ചെറിയ സൂത്രങ്ങളായി അവതരിപ്പിക്കുവാൻ സംസ്കൃതത്തിനുള്ള അപാരമായ കഴിവ് മറ്റു ലോകഭാഷകൾക്കൊന്നുംതന്നെയില്ല. സംസ്കൃതഭാഷയുടെ അദ്വിതീയമായ ഈ സവിശേഷതകൾ കാരണം സംസ്കൃതം പഠിക്കണം.

संस्कृतभाषा अस्माकं संस्कारम् उद्‌वहति। तस्मात् संस्कृतपठनम् अत्यन्तम् आवश्यकं भवति।
സംസ്കൃതഭാഷ നമ്മുടെ സംസ്കാരത്തെ ഉൾക്കൊള്ളുന്നു. അതിനാൽ സംസ്കൃതപഠനം ഏറ്റവും ആവശ്യമാണ്.

संस्कृतभाषापठनम् സംസ്കൃതഭാഷാപഠനം[सम्पाद्यताम्]

संस्कृतभाषायां कोऽपि निष्प्रयासं पठितुं शक्नोति।
സംസ്കൃതഭാഷ ആർക്കും നിഷ്പ്രയാസം പഠിക്കാൻ കഴിയുന്നു.


परन्तु, रूपपठने प्रथमतः किञ्चित् प्रयासः स्यात्।
പക്ഷേ, രൂപങ്ങൾ പഠിക്കാൻ ആദ്യം അല്പം പ്രയാസമുണ്ടാകും.


प्रथमतया, रूपाणि कण्ठस्थानि करणीयानि। पुनः, यथा यूयं विचारयथ तथा संस्कृतपठनं दुष्करं न भवति।
ആദ്യമായി, രൂപങ്ങൾ മനഃപാഠമാക്കണം. പിന്നെ, നിങ്ങൾ വിചാരിക്കുന്നതുപോലെ സംസ്കൃതപഠനം അത്ര ദുഷ്കരമല്ല.


भाषापठने श्रद्धार्हं किञ्चित् कार्यमस्ति। यदि भाषापरेषु कार्येषु सदा निमग्नास्यात् तर्हि सा शीघ्रं वशगस्यात्।
ഭാഷാപഠനത്തിൽ ശ്രദ്ധയർഹിക്കുന്ന ഒരു കാര്യമുണ്ട്. ഭാഷാപരമായ കാര്യങ്ങളിൽ എപ്പോഴും മുഴുകിയിരിക്കയാണെങ്കിൽ അത് വേഗത്തിൽ വശഗതമാകുന്നതാണ്.


पठितानि कार्याणि दिने दिने स्मर्तव्यानि। संस्कृतभाषया भाषणं, पत्रलेखनम् इत्यादीनि कार्याणि भाषाभिवृद्धये अतीव उपयोगप्रदानि कार्याणि।
പഠിച്ച കാര്യങ്ങൾ നിത്യേന ഓർത്തുനോക്കേണ്ടതാണ്. സംസ്കൃതത്തിൽ സംഭാഷണം ചെയ്യുക, കത്തെഴുതുക മുതലായ കാര്യങ്ങൾ ഭാഷാഭിവൃദ്ധിക്ക് അതീവ ഉപയോഗപ്രദങ്ങളായ കാര്യങ്ങളാണ്.

"https://sa.wikibooks.org/w/index.php?title=संस्कृतभाषा/आमुखम्&oldid=6905" इत्यस्माद् प्रतिप्राप्तम्